HIGHLIGHTS : Adequate compensation to coastal highway victims; NFPR organized a public hearing
പരപ്പനങ്ങാടി: ദേശീയമനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് ജനകീയ സദസ്സ് സംഘടിപ്പിച്ചു. തീരദേശഹൈവേയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാതെ സ്ഥലം ഏറ്റെടുത്ത് കടലിന്റെ മക്കളെ ദുരിതത്തിലാഴ്ത്താനുള്ള ശ്രമത്തിനെതിരെ ദേശീയമനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് (NFPR) പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചത്.
ജനകീയ സദസ്സ് അഡ്വ. പി എ പൗരന്‍ ഉദഘാടനം ചെയ്തു.

തിരൂരങ്ങാടി താലൂക്ക് NFPR പ്രസിഡന്റ് അബ്ദുല്‍ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ അധ്യക്ഷത വഹിച്ചു. സലാം പറമ്പില്‍ പീടിക, കെ.പി.ഷാജഹാന്‍, യാക്കൂബ് കെ.ആലുങ്ങല്‍, കെ.പി.കോയ സിദ്ദീഖ്, അലി അക്ബര്‍ ആവിയല്‍ ബീച്ച്, അഷറഫ് സ്‌കൈനെറ്റ്, പി.രാമാനുജന്‍ അബ്ദുല്‍ മജീദ് മുല്ലഞ്ചേരി എന്നിവര്‍ സംസാരിച്ചു. മുജീബ് അങ്ങാടിനന്ദിപറഞ്ഞു.