HIGHLIGHTS : Complaint that they tried to kill the youth by hitting them with a vehicle
വളാഞ്ചേരി കാവുംപുറത്ത് പണമിടപാടിനെ ചൊല്ലി യുവാക്കളെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. അത്തിപ്പറ്റ സ്വദേശികളായ യുവാക്കളെ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കള്‍ രാത്രി 8.30 ഓടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന നിസാം, ആഷിഖ് എന്നിവരെ ഒരു കാറില്‍ പിന്തുടര്‍ന്ന ജസിര്‍ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു.

പണമിടപാടിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പിന്തുടര്‍ന്ന് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായി രുന്നുവെന്നാണ് മൊഴി. ചികില്‍സയിലുള്ളവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. സംഭവത്തില്‍ ജസീറിനെ വളാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു