പെരുവള്ളൂര്‍: ഓട്ടോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സ്ഥിരം അപകട മേഖലയായ പറമ്പില്‍ പീടിക – കൊടശേരിപൊറ്റ -കൊല്ലംചിന റോഡിലെ ചാനത്ത് മാട് ഇറക്കത്തിലാണ് ഇന്ന് വീണ്ടും വാഹനാപകടം.
ഓട്ടോ റിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നര മാസം മുമ്പ് സ്‌കൂട്ടര്‍ മറിഞ്ഞ് മൂന്ന് വയസുകാരന് പരിക്കേറ്റിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിയന്ത്രണം വിട്ട മറ്റൊരു സ്‌കൂട്ടര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ക്കും പരുക്കേറ്റു. അതിന് മുമ്പ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥിരം അപകട മേഖലയായ ഇവിടെ അപകടങ്ങള്‍ കുറക്കാനായി ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമ പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. പ്രവര്‍ത്തിയുടെ ടെണ്ടര്‍ ആയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കലാം പറഞ്ഞു.അപകടത്തിന് കാരണമാവുന്ന റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്ത് അപകടം കുറക്കാനാണ് പദ്ധതിയിടുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



