കണ്ണൂര്‍ മമ്പറത്ത് ജീപ്പില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയിലാണ് പ്രകടനം.
സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്തു. ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ത്ഥിയാണ് വാഹനം ഓടിച്ചത്.
ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയില്‍ പല കുട്ടികളും തെറിച്ച് വീണു. എന്നാല്‍ കുട്ടികള്‍ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




