Section

malabari-logo-mobile

‘അടിക്കില്ലല്ലോ അല്ലേ…’; കരഞ്ഞുകലങ്ങിയ കണ്ണുമായി അമ്മയോട് കുരുന്നിന്റെ ദയനീയമായ ചോദ്യം; വീഡിയോ വൈറല്‍

HIGHLIGHTS : 'It won't hit you...'; The child's pitiful question to his mother with tearful eyes; The video went viral

അമ്മയോടൊപ്പം പഠിക്കാനിരിക്കുമ്പോള്‍ കരയുന്ന നിഷ്‌കളങ്കമായ ഒരു കുരുന്നിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ കുട്ടിയെ കണക്ക് പഠിപ്പിക്കുകയാണ്. നമ്പറുകള്‍ ഓരോന്ന് എഴുതുമ്പോഴും കുട്ടിയുടെ മുഖത്താകെ പേടിയും സങ്കടവും നിറഞ്ഞു നിന്നിരുന്നു. ഓരോ പ്രാവശ്യം എഴുതിക്കഴിഞ്ഞും പേടിയോടെ ദയനീയമായി അമ്മയെ നോക്കുകയാണ് കുട്ടി. മിനി ചന്ദന്‍ ദ്വിവേദിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

കരയുന്നതെന്തിനാണെന്ന് അമ്മ കുഞ്ഞിനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ ‘അടിക്കില്ലല്ലോ അല്ലേ…’ എന്ന് കുരുന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കരയുന്നതിനിടയില്‍ തന്റെ അമ്മയുടെ മുഖം ചേര്‍ത്തുപിടിച്ച് കുഞ്ഞ് ഉമ്മ കൊടുക്കുന്നുണ്ട്. ഇതിനിടിയില്‍ അമ്മ കുഞ്ഞിന്റെ കണ്ണീര്‍ തുടക്കുന്നുമുണ്ട്.

sameeksha-malabarinews

ആറ് ദശലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും. അമ്മയുടെ പഠിപ്പിക്കുന്ന രീതിയെ വിമര്‍ശിക്കുകയാണ് പലരും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

https://www.instagram.com/dwivedi.mini/?utm_source=ig_embed&ig_rid=7217768d-4d73-40a4-b3ad-59b1a7cc9e0f

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!