Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കിക്കോഫ്

HIGHLIGHTS : Calicut University News; The Southern Region Inter-University Men's Football Championship kicks off tomorrow

ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കിക്കോഫ്

കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകാശാലാ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. ദക്ഷിണ മേഖലയിലെ 6 സംസ്ഥാനങ്ങളില്‍ നിന്നായി 116 ടീമുകള്‍ പങ്കെടുക്കും. സര്‍വകലാശാലയിലെ രണ്ടു സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജ്, ജെ.ഡി.ടി. ആര്‍ട്സ് ആന്റ് സയന്‍സ്  കോളജ് മൈതനങ്ങളിലുമാണ് ഒന്നാം റൗണ്ട് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുന്നത് 4 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും തുടര്‍ന്നുള്ള സെമിഫൈനല്‍ ലീഗ് മത്സരങ്ങളും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കും. ജനുവരി രണ്ടിനാണ് ഫൈനല്‍. ആദ്യദിനം മൂന്ന് വേദികളിലും നാല് മത്സരങ്ങള്‍ വീതം നടക്കും. രാവിലെ 7 മണി, 9മണി, ഉച്ചക്ക് 1 മണി വൈകീട്ട് 3 മണി എന്നിങ്ങനെയാണ് സമയക്രമം.

sameeksha-malabarinews

വെള്ളിയാഴ്ച 7മണിക്ക് സര്‍വകലശാലാ സ്റ്റേഡിയത്തില്‍ പൂള്‍-എ യില്‍ ഡാവങ്കര സര്‍വകലശാല ഡോ. എം.ജി.ആര്‍. റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ, 9 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല-യു.എ.എസ്. റയ്ച്ചുര്‍ കര്‍ണാടക. 3 മണിക്ക് അലയന്‍സ് സര്‍വകലശാല കര്‍ണാടക – ഭാരതി ദാസന്‍ സര്‍വകലശാല തിരുച്ചിറപ്പള്ളി എന്നീ ടീമുകള്‍ തമ്മിലാണ് മത്സരം.  പൂള്‍-ബി. മത്സരത്തില്‍ രാവിലെ 7 മണിക്ക് പ്രസിഡന്‍സി സര്‍വകലശാല ബാംഗ്ലൂര്‍ – ബി.ആര്‍. അംബേകര്‍ സര്‍വകലശാല ഹൈദരബാദ്, 9 മണിക്ക് നൂറുല്‍ ഇസ്ലാം സര്‍വകലാശാല തമിഴ്നാട്-കര്‍പ്പകം അക്കാദമി കോയമ്പത്തൂര്‍, 1 മണിക്ക് കാരുണ്യ സര്‍വകലാശാല കോയമ്പത്തൂര്‍- മണിപ്പാല്‍ സര്‍വകലാശാല കര്‍ണാടക, 3 മണിക്ക് പെരിയാര്‍ മണിയമ്മ തഞ്ചാവൂര്‍- തമിഴ്നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വകലാശാല ചെന്നൈ എന്നീ ടീമുകള്‍ തമ്മില്‍ കളിക്കും. കോഴിക്കോട് ജെ.ഡി.ടി. കോളജ് മൈതാനിയില്‍ നടക്കുന്ന പൂള്‍-സി മത്സരങ്ങളില്‍ രവിലെ 7 മണിക്ക് അണ്ണാമല സര്‍വകലാശാല – റിസര്‍ച്ച് അക്കാദമി കാശിലിംഗ, 9 മണിക്ക് ഉസ്മാനിയ സര്‍വകലാശാല ഹൈദരാബാദ് – എസ്.ആര്‍. സര്‍വകലാശാല തെലുങ്കാന, 1 മണിക്ക് വിക്രം സിംഹപുരി സര്‍വകലാശാല – വിഗ്നല്‍ സര്‍വകലാശാല ഗുണ്ടൂര്‍, 3 മണിക്ക് തിരുവളൂവര്‍ സര്‍വകലാശാല വെലൂര്‍ – എം.എസ്. സര്‍വകലാശാല തിരുനെല്‍വേലി എന്നീ ടീമുകള്‍ മത്സരിക്കും.

കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ പൂള്‍-ഡി യില്‍ രാവിലെ 7 മണിക്ക് രാജീവ് ഗാന്ധി സര്‍വകലാശാല ബാംഗ്ലൂര്‍ – എ.പി.ജെ. അബ്ദുല്‍ കലാം ടെക്നിക്കല്‍ സര്‍വകലശാല തിരുവനന്തപുരം 9 മണിക്ക് അമിറ്റി സര്‍വകലാശാല ചെന്നൈ – റിവ സര്‍വകലാശാല ബാംഗ്ലൂര്‍, 1 മണിക്ക് ആചാര്യാ നാഗാര്‍ജുന ഗുണ്ടൂര്‍ – യോഗി എമ്മന സര്‍വകലാശാല ആന്ധ്രാപ്രദേശ്, 3 മണിക്ക് എസ്.കെ.ഡി. ആനന്ദപുര സര്‍വകലാശാല – കേരള ഫിഷറീസ് സര്‍വകലാശാല തിരുവനന്തപുരം എന്നീ ടീമുകള്‍ ഏറ്റുമുട്ടും.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ വൈസ് ചാന്‍സലര്‍ എം.കെ. ജയരാജ് നിര്‍വഹിക്കും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ പങ്കെടുക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 ജനുവരി 5, 6 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

2, 4, 5 സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!