Section

malabari-logo-mobile

പൊലീസ് -ട്രോമാ കെയര്‍ വളന്റിയര്‍ ചമഞ്ഞ് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍

HIGHLIGHTS : Police-trauma care volunteer arrested for extorting money

താനൂര്‍: പോലീസ് വോളന്റിയര്‍, ട്രോമകെയര്‍ വോളന്റിയര്‍ പോലീസ് സ്‌ക്വാഡ് എന്നിവ ചമഞ്ഞു മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വിവിധ ആളുകളില്‍ നിന്നും കടകളില്‍ നിന്നും പണം വാങ്ങിച്ചു തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍.

കഴിഞ്ഞദിവസം ചെനക്കലങ്ങാടിയിലാണ് സംഭവം. ചെനക്കലങ്ങാടിയില്‍നിന്ന് ഓട്ടോ വിളിച്ച് ഫറോക്കിലേക്ക് പോകുന്നു. അതേ വണ്ടിയില്‍ മലപ്പുറം ഭാഗത്തും കറക്കം, തിരിച്ച് ചെനക്കലങ്ങാടിയില്‍ ഏറെ ദൂരം പിന്നിട്ട യാത്രക്കുശേഷം ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് മുസാഫിര്‍ പണം ചോദിച്ചപ്പോള്‍ ആള്‍ മുങ്ങി. പൊലിസ് വളന്റിയര്‍ ആണെന്ന് പറഞ്ഞാണ് മസ്സാകടപ്പുറം സ്വദേശി മൊയ്ദീന്‍ക്കാനാകത്ത് മു ഹമ്മദ് റാഫി (24) ഓട്ടോ വിളിച്ചത്. തിരിച്ചുവന്നു പണം കൊടു ക്കാതെ പറ്റിച്ചെന്ന് ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് മുസാഫിര്‍ നല്‍കിയ പരാതിയിലാണ് താനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയെ പിടി കൂടിയത്. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിരവധി തട്ടിപ്പുകള്‍ പുറത്തായി.

sameeksha-malabarinews

തിരൂര്‍ ഒരു കടയില്‍ ഹാന്‍സ് വില്‍ക്കുന്നതറിഞ്ഞു പോലീസ് സ്‌ക്വാഡ് ചമഞ്ഞു പോലീസിനെക്കൊണ്ട് പിടിപ്പിക്കും എന്ന് പറഞ്ഞു പണം വാങ്ങിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്ക് മുമ്പും അരീക്കോട് താനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്, പ്രതി തങ്ങള്‍ എന്ന പേരില്‍ കര്‍മങ്ങള്‍ ചെയ്തും പണം വാങ്ങി വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

താ നൂര്‍ ഡിവൈഎസ്പി മൂസ വള്ളി ക്കാടന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ആര്‍ ഡി കൃഷ്ണലാല്‍, എസ്‌ഐ ഷൈലേഷ് എന്നിവ രുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!