Section

malabari-logo-mobile

ഹോണ്‍ മുഴക്കിയതിനെച്ചൊല്ലി തര്‍ക്കം; 3 പേര്‍ക്ക് മര്‍ദനമേറ്റു

HIGHLIGHTS : Argument over honking; 3 people were beaten up

തിരൂര്‍: കടയുടെ മുന്നില്‍ ഓട്ടോറിക്ഷ ഹോണ്‍ മുഴക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഡ്രൈവര്‍ക്കും കടയുടമക്കും മകനും മര്‍ദനമേറ്റു. ഒരു സംഘം കടയും അടിച്ചുതകര്‍ത്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി.

തിരൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. മാര്‍ക്കറ്റ് റോഡിലെ വസ്ത്രസ്ഥാപനത്തിന് മുന്നിലെ ബൈക്ക് മാറ്റാന്‍ ഓട്ടോ ഡ്രൈവര്‍ ഹോണടിച്ചതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കൂട്ടായി സ്വദേശി ശിഹാബിനെ കടയിലെ ജീവനക്കാര്‍ മര്‍ദിച്ചു.
മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റ ശിഹാബിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രകടനം നടത്തി. ഇതിനിടെ, ഒരുസംഘം കടയില്‍ കയറി അക്രമം നടത്തി. കടയുടമ കടവത്ത് ഹസൈനാര്‍ (60), മകന്‍ ഫവാസ് (30) എന്നിവര്‍ക്കും പരിക്കേറ്റു. തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. കടയുടമക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് വ്യാപാരികളും പ്രതിഷേധവുമായെത്തി. സംഭവത്തില്‍ തിരൂര്‍ പൊലീസ്കേസെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!