Section

malabari-logo-mobile

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം, അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍

HIGHLIGHTS : In the Qatar World Cup today, the title fight, Argentina and France face to face

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ,
ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍, അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വകിരീടം തേടിയാണ് ഇറങ്ങുന്നത്. അതോടൊപ്പം ഇതിഹാസം ലിയോണല്‍ മെസിയെ ലോകകപ്പോടെ യാത്രയാക്കേണ്ടതുമുണ്ട്. പ്രവചനങ്ങളും പ്രതീക്ഷകളും ഫുട്ബാള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

ടീമിലെ അഞ്ചുപേര്‍ക്ക് പനി ബാധിച്ചത് ഫ്രാന്‍സ് ടീമില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച എല്ലാവരും പരിശീലനത്തിനിറങ്ങി. അസുഖം പൂര്‍ണമായും മാറി
യെന്ന് പറയാനാകില്ലെന്നും എന്നാല്‍ പനി പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലെടുത്തിട്ടുണ്ടെന്നും കോച്ച് ദിദിയര്‍ ദെഷോം പറഞ്ഞു.

sameeksha-malabarinews

ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്.

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളിന് അര്‍ജന്റീനയെ തോല്‍പിച്ചിരുന്നു. പകരം വീട്ടാന്‍ അര്‍ജന്റീനയും ജയം ആവര്‍ത്തിക്കാന്‍ ഫ്രാന്‍സും ഇറങ്ങുമ്പോള്‍ അന്ന് നേര്‍ക്കുനേര്‍ പോരാടിയ താരങ്ങളില്‍ ചിലര്‍ ഇത്തവണയും മുഖാമുഖം വരും.

റഷ്യന്‍ ലോകകപ്പില്‍ ഗോള്‍മേളം കണ്ട മത്സരങ്ങളിലൊന്നായിരുന്നു ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍. കസാന്‍ അരീനയില്‍ അര്‍ജന്റീനയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയ ലിയോണല്‍ മെസി, ഏഞ്ചല്‍ ഡി മരിയ, നിക്കോളസ് ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരും പകരക്കാരുടെ ബെഞ്ചിലായിരുന്ന അക്യൂനയും ഡിബാലയും ലുസൈലില്‍ കണക്ക് ചോദിക്കാന്‍ വരുന്നവരുടെ കൂട്ടത്തിലുണ്ട്. ഫ്രാന്‍സിന് വീണ്ടും ജയമൊരുക്കാന്‍ ഇറങ്ങുന്നത് നായകന്‍ ഹ്യൂഗോ ലോറിസ്, കിലിയന്‍ എംബപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍, റാഫേല്‍ വരാന്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ഉസ്മന്‍ ഡെംബെലെ എന്നിവര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!