വണ്ടൂര്‍: ട്രെയിനില്‍ സഹയാത്രികയായ യുവതിയുടെ മുന്നില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍ വണ്ടൂര്‍ വെള്ളാമ്പുറം സ്വദേശി പിലാക്കാടന്‍ ഷിഹാബുദ്ദി (ഷിബു- 34)നെയാണ് വണ്ടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഇ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടിയത്.
കഴിഞ്ഞ 17നാണ് സംഭവം. എറണാകുളത്ത് ജോലിചെയ്യുന്ന യുവതി പൊര്‍ണൂര്‍- നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വാണിയമ്പലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 9.20ഓടെ ട്രെയിന്‍ തൊടികപ്പുലം സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ കമ്പാര്‍ട്മെന്റില്‍ തനിച്ചായ യുവതിയുടെ എതിര്‍വശത്തിരുന്ന പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ ദൃശ്യം പകര്‍ത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോള്‍ ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വീഡിയോ ദൃശ്യം സഹിതം വണ്ടൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡിവൈഎസ് പീസാ കെ അബ്രഹാമിന്റെ കീ ഴില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. ട്രെയിനിലെ സ്ഥിരം യാത്രക്കാരോടും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരോടും അന്വേഷിച്ചും പ്രതിയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുന്ന ഇയാള്‍ നടുവത്ത് നില്‍ക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടു ക്കുകയായിരുന്നു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി റെയില്‍വേ പൊലീസിന് കൈമാറി.
എന്‍ പി സുനില്‍, അല ഷ കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




