പ്രതീക്ഷിച്ച പണം കിട്ടിയില്ല; വീട്ടില്‍ മോഷ്ടാവിന്റെ പരാക്രമം

പേരാമ്പ്ര : മോഷണത്തിനു കയറിയ വീട്ടില്‍നിന്ന് പ്രതീക്ഷിച്ച പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ലഭിക്കാത്തതിനാല്‍ മോഷ്ടാവ് വസ്ത്രങ്ങള്‍ വലിച്ചുതാഴെയിട്ടും വീട്ടില്‍ നാശംവരുത്തിയും പരാക്രമം നടത്തി.

കടിയങ്ങാട് മാര്‍ക്കറ്റ്-ആട്ടോത്ത് താഴെ റോഡിലുള്ള ഇല്ലത്ത് മീത്തല്‍ സൈനബ ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. 2500 രൂപയാണ് മോഷ്ടിച്ചത്.

അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളെല്ലാം വലിച്ചുതാഴെയിട്ട നിലയിലാണ്. ട്രേയില്‍ സൂക്ഷിച്ച മുട്ട ചുമരില്‍ എറിഞ്ഞുടച്ചിട്ടുമുണ്ട്. ബാങ്കിലെ വായ്പാരേഖകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. അടുക്കളയുടെ ഗ്രില്‍സ് വഴിയാണ് കള്ളന്‍ അകത്തുകയറിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top