വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി

താനൂര്‍ : നന്നമ്പ്ര ജയറാംപടി സ്വദേശി മറവംകുളത്ത് സൈതലവിയുടെ വീട്ടില്‍ കയറി ഒരു സംഘം അക്രമം നടത്തിയതായി പരാതി. ഞായറാഴ്ച രാത്രി 12.30ന് ബൈക്കുകളില്‍ എത്തിയ മുപ്പതിലേറെ വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

വീട്ടിലേക്ക് പടക്കമെറിഞ്ഞും ജനല്‍ ചില്ല് തകര്‍ത്തും ഭീകരാന്തരീക്ഷം തീര്‍ത്തു. സൈതലവിയുടെ മകന്‍ ഷംനാസിനെ പരിക്കേല്‍പ്പിച്ചു.

സമീപത്തെ റോഡ് തര്‍ക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് വീട്ടുകാരുടെ ആരോപണം. താനൂര്‍ പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top