”ലോക കപ്പ് ട്രോഫിയ്ക്കൊപ്പം എന്റെ ട്രോഫി” ഒരുമിച്ച് ലോകകപ്പ് വീക്ഷിച്ച് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും

കഴിഞ്ഞ ദിവസം നടന്ന ഫിഫ ലോകകപ്പ് ഫൈനലിലെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ദീപിക. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിലെ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക പദുകോണ്‍ എത്തിയിരുന്നു. ഖത്തറിലെ സ്റ്റേഡിയത്തില്‍ ഒരുമിച്ചാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും ലോകകപ്പ് വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുന്‍ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കര്‍ കാസിലസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. തിങ്കളാഴ്ച, രണ്‍വീര്‍ ദീപികയ്‌ക്കൊപ്പം ഫൈനല്‍ കാണുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും പങ്കിട്ടിരുന്നു. ”തന്റെ യഥാര്‍ത്ഥ ട്രോഫി” എന്നാണ് രണ്‍വീര്‍ ദീപികയെ വിശേഷിപ്പിച്ചത്.

ഞങ്ങള്‍ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ട്. ദീപികയും ഇക്കര്‍ കാസിലസും ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ രണ്‍വീര്‍ പങ്കുവച്ചു. ”ലോക കപ്പ് ട്രോഫിയ്ക്കൊപ്പം എന്റെ ട്രോഫി” എന്ന ക്യാപ്ഷനും രണ്‍വീര്‍ നല്‍കിയിരുന്നു. കൂടാതെ സ്റ്റേഡിയത്തില്‍ നിന്നുള്ള മറ്റ് ചിത്രങ്ങളും വിഡിയോകളും രണ്‍വീര്‍ പങ്കുവച്ചിരുന്നു.

അര്‍ജന്റീന മത്സരത്തില്‍ വിജയിക്കുന്നത് കണ്ട ദീപികയെ ആലിംഗനം ചെയ്യുന്ന വിഡിയോയും ഇതില്‍ പെടുന്നു. താര ദമ്പതികള്‍ ഒന്നിച്ചു കണ്ട ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനന്‍ വിജയത്തെ ”ചരിത്ര നിമിഷം” എന്നാണ് രണ്‍വീര്‍ വിശേഷിപ്പിച്ചത്.”ഞാന്‍ എന്താണ് ഇപ്പോള്‍ കണ്ടത്?!?! ചരിത്രപരം. മാജിക്. ഫിഫ ലോകകപ്പ്. അത് അദ്ദേഹത്തിനുള്ളതാണ്. മെസി” രണ്‍വീര്‍ ട്വിറ്ററില്‍ കുറിച്ചു.

താന്‍ നായികയാവുന്ന പത്താന്‍ എന്ന ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴാണ് ദീപിക ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top