Section

malabari-logo-mobile

5ജി സേവനം കേരളത്തിലും; ഇന്ന് മുതല്‍ കൊച്ചിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

HIGHLIGHTS : 5G service in Kerala too: Kochi from today; Chief Minister will inaugurate

കൊച്ചി : 5 ജി കേരളത്തില്‍ കൊച്ചിയിലെത്തുകയാണ്. കൊച്ചി നഗരസഭ പരിധിയില്‍ തെരഞ്ഞെടുത്ത ചില ഇടങ്ങള്‍ ഇന്ന് മുതല്‍ 5 ജി. റിലയന്‍സ് ജിയോ ആണ് 5 ജിയുമായി കേരളത്തില്‍ ആദ്യമെത്തുന്നത്. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ,മെഡിക്കല്‍,തൊഴില്‍ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും.

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5 ജി ഫോണുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഫോണിലെ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ 5 ജി റെഡി. സിം കാര്‍ഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.

sameeksha-malabarinews

കഴിഞ്ഞ ഒക്ടോബര്‍ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. മെട്രോ നഗരത്തില്‍ 5 ജി എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ 5 ജി ആദ്യമെത്തുന്നത്. അടുത്ത വര്‍ഷം ഡിസംബറില്‍ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എന്‍എല്‍ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കുന്നു. എയര്‍ടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!