crime

കോഴിക്കോട് മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയില്‍ വെച്ച് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് താലൂക്കില്‍ വളയനാട് വില്ലേജില്‍ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നഗരത്തില്‍ എംഡി എം എ വില്‍പ്പന നടത്തി വരികയായിരുന്നു

error: Content is protected !!
Scroll to Top