Section

malabari-logo-mobile

വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; ഭാര്യയുടെ കാമുകന്‍ പൊലീസ് പിടിയില്‍

HIGHLIGHTS : The case of killing a young man; Wife's boyfriend is in police custody

വേങ്ങര: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ പ്രേരണാക്കുറ്റത്തിന് പൊലീസ് പിടിയില്‍. ബീഹാര്‍ സ്വാംപൂര്‍ സ്വദേശി ജയ് പ്രകാശി (27)നെയാണ് വേങ്ങര പൊലീസ് ബീഹാറില്‍നിന്ന് പിടികൂടി യത്.
വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടക്കല്‍ റോഡിലെ യാറം പടി പി കെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി പുനം ദേവി (30)യാണ് ഭര്‍ത്താവ് സന്‍ജിത് പസ്വാനെ (33) സാരി കഴു ത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി 31ന് രാത്രി യിലാണ് കേസിനാസ്പദമായ സം ഭവം. സന്‍ജിത് പസ്വാനെ കൊ ലപ്പെടുത്താന്‍ പുനം ദേവിക്ക് മൊബൈല്‍ ഫോണ്‍വഴി നിര്‍ദേശങ്ങള്‍ നല്‍കിയത് ജയ് പ്രകാശ് ആണെന്ന് പൊലീസ് പറഞ്ഞു.

sameeksha-malabarinews

നാട്ടുകാരനും ഭാര്യയും കുട്ടികളുമുള്ള ജയ് പ്രകാശുമായി യുവതി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കാമുകനാടൊത്ത് ജീവിക്കാനാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം അസുഖബാധിതനെന്ന് അയല്‍വാസികളെ തെറ്റിദ്ധരിപ്പിച്ച് യുവതി ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. സന്‍ജിതിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മ തിച്ചു.

മഞ്ചേരി സബ്ജയിലില്‍ കഴിയവേ യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസിക രോഗ ആശുപത്രിയില്‍ പ്രവേശി പ്പിച്ചിരുന്നു. എന്നാല്‍ അന്ന് രാത്രിതന്നെ യുവതി ആശുപത്രി സെല്ലിലെ ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ടു. പിറ്റേന്ന് രാവിലെ വേങ്ങര ബസ് സ്റ്റാന്‍ഡില്‍ എത്തിയ യുവതിയെ പൊലീസ് വീണ്ടും പിടികൂടുകയായിരുന്നു.

മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീര്‍, വേങ്ങര സിഐ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ മുജീബുറഹിമാന്‍, സീനിയര്‍ സിവില്‍ പൊലി സ് ഓഫീസര്‍മാരായ സഹേ ഷ്, ദിനേഷ് കുമാര്‍, സിപിഒ സലീം എന്നിവര്‍ ചേര്‍ന്നാ ണ് ജയ് പ്രകാശിനെ അറസ്റ്റു ചെയ്തത്. ബിഹാര്‍ സ്വാംപൂര്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം വേങ്ങരയിലെത്തിച്ച പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!