Section

malabari-logo-mobile

ആണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

HIGHLIGHTS : The man who molested the boys was arrested

കോട്ടക്കല്‍: ആണ്‍കുട്ടികളെ മദ്യം നല്‍കി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ ഒരാള്‍ അറസ്റ്റില്‍. വൈരങ്കോട് സ്വദേശി അബ്ദുള്‍ മുനീറിനെ (46)യാണ് തിരുന്നാവായയില്‍ വച്ച് കോട്ടക്കല്‍ പൊലീസ് പിടികൂടിയത്. മദ്യം കുടിക്കുന്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്.

ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ച പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാ ക്കി റിമാന്‍ഡ് ചെയ്തു. കൂ ടുതല്‍ കുട്ടികളെ പ്രതി പീഡനത്തിന് ഇരയാ ക്കിയോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

sameeksha-malabarinews

കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ അശ്വിത് എസ് കാരണ്‍മയിലിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സുജിത്ത്, ജിനേഷ്, ബിജു, ശ്യാം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!