തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാരിയായ സ്ത്രീക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തിലെ പ്രതി പിടിയില്‍. ഉള്ളൂര്‍ സ്വദേശി പബ്ലിക് ലൈബ്രറിയില്‍ ക്യാന്റീന്‍ ജീവനക്കാരനാണ് പ്രതി. െ്രൈകം ബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ബൈക്കില്‍ എത്തിയ ഇയാള്‍ സ്ത്രീയോട് മോശമായി സംസാരിക്കുകയായിരുന്നു. പാറ്റൂര്‍ മൂലവിളാകത്ത് വെച്ച് ഉച്ചക്കായിരുന്നു സംഭവം. പേട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.
ആശുപത്രിയിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തി ഇയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചു. തുടര്‍ന്ന് ബൈക്കോടിച്ച് പോയി. സ്ത്രീ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിച്ച് ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. അപ്പോള്‍ തന്നെ ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയും നമ്പര്‍ കൈമാറുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ച് വൈകുന്നേരത്തോടെ പ്രതിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




