പെരിന്തല്‍മണ്ണ: ഇതരസംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും കോളേജുകളി ലും പ്രവേശനം ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളില്‍നി ന്ന് പണം തട്ടിയയാള്‍ അറസ് റ്റില്‍. കുന്നക്കാരി കോലോത്തെ ടി വീട്ടില്‍ മുഹമ്മദ് മുബീനാ (34)ണ് പിടി യിലായത്. വിദ്യാര്‍ഥികളുടെ പരാതിയിലാണ് അറസ്റ്റ്,
പെരിന്തല്‍ മണ്ണയില്‍ കെഎഎം ഗ്രൂപ്പ് ഓഫ് ഇന്‍ സ്റ്റിറ്റിയൂഷന്‍ എന്ന സ്ഥാപനം നട ത്തുകയായിരുന്നു ഇയാള്‍. കേരളത്തിന് പുറത്തുള്ള സര്‍വ കലാശാലകളില്‍ ബിഎഡ് ഉള്‍ പ്പെടെയുള്ള കോഴ്‌സുകളി ചേരാന്‍ വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. പ്രവേശനം ലഭി ക്കാത്തിനാല്‍ അവര്‍ പലവട്ടം മുഹമ്മദ് മുബീനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പെരി ന്തല്‍മണ്ണയിലെത്തി അന്വേഷിച്ചപ്പോള്‍ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ അട്ടപ്പാടി അഗളിയിലും ആനക്കട്ടിയിലും മുബീന്‍ ഒളിവില്‍ കഴിയു കയാണെന്ന് കണ്ടെത്തി. മലപ്പുറ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ 2016ല്‍ ചെര്‍പ്പുളശ്ശേരി പൊലീസ് വ്യാ ജരേഖ ചമച്ചതിനും വഞ്ചന ക്കും കേസെടുത്തിട്ടുണ്ട്. പെരി ന്തല്‍മണ്ണ കോടതിയില്‍ ഹാജ രാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ എസ്എച്ച്ഒ സി അലവി, എസ്‌ഐ യാസിര്‍, എന്‍സിപിഒ മാരായ അബ്ദുള്‍സ ലാം, ഉല്ലാസ്, സക്കീര്‍ പാറക്കട വന്‍, സിപിഒമാരായ ഷജീര്‍ സത്താര്‍ എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




