ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൈപ്പിനുള്ളിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു

തിരൂര്‍: തൃപ്രങ്ങോട് ചേമ്പുംപടി ബീരാഞ്ചിറ റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജലവിതരണ പൈപ്പിനുള്ളിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. തൃപ്രങ്ങോട് പെരുന്തല്ലൂര്‍ ചീരക്കുഴിയില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഷിബില്‍ (21)ആണ് മരിച്ചത്.

പട്ടര്‍നടക്കാവിലെ ഡിസൈനിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഷിബില്‍ ആലുങ്ങലിലേക്ക് പോകുന്നതിനിടെ എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. അപകടശേഷം സംഭവസ്ഥലത്തുനിന്ന് ഷിബിലിനെ കാണാതായി. 20 മിനിറ്റ് നാട്ടുകാര്‍ തിരഞ്ഞെങ്കിലും കണ്ടെത്താത്തതിനാല്‍ യുവാവ് മുങ്ങിയതായി സംശയിച്ചു. ഇതിനിടെയാണ് സമീപത്ത് വാട്ടര്‍ അതോറിറ്റി നിര്‍മാണത്തിനായി കൊണ്ടിട്ട വലിയ ജലവിതരണ പൈപ്പിനുള്ളില്‍ ഷിബിലിനെ കണ്ടെത്തിയത്.

പുറത്തെടുത്ത് ആലത്തിയൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ പൈപ്പിനുള്ളിലേക്ക് തെറിച്ചുവീണതാകുമെന്ന് സംശയിക്കുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടശേഷം പെരുന്തല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഉമ്മ: റഹിയാനത്ത്. സഹോദരി: റഹീമ ഷെറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top