എ.ആര്‍.നഗര്‍: പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റി എ ആര്‍ നഗര്‍ പഞ്ചായത്തില്‍ കൊളപ്പുറത്ത് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
സംസ്ഥാന കമ്മറ്റിയംഗം ഉസ്മാന്‍ പൂളക്കോട്ട് ഉല്‍ഘാടനം ചെയ്തു. എരിയ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് തെക്കേപ്പാട്ട് സ്വാഗതവും പ്രസിഡണ്ട് സക്കീര്‍ എന്‍ പി അദ്ധ്യക്ഷതയും പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഫൈസല്‍ പി കെ നന്ദിയും പറഞ്ഞു.
സി പി ഐ(എം) ലോക്കല്‍ സെക്രട്ടറി കെ പി സമീര്‍ , എരിയ കമ്മറ്റിയംഗങ്ങളായ ബഷീര്‍ അരീക്കാട്ട്, പി കെ അലവി .ലോക്കല്‍ കമ്മറ്റിയംഗം അഹമ്മത് പാറമ്മല്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




