ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു

വഴിക്കടവ് നാരോക്കാവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അല്‍മാസ് ആശുപത്രി ഉടമയ്ക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു. മതിയായ ഡ്രഗ്സ് ലൈസന്‍സുകള്‍ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

സ്ഥാപനത്തില്‍ മരുന്ന് വില്‍പ്പന കൈകാര്യം ചെയ്യുന്നതിന് രജിസ്സ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ സേവനവും ലഭ്യമായിരുന്നില്ല. വ്യാജ ഡോക്ടറുടെ ഒത്താശയോടെയാണ് സ്ഥാപനം നടത്തിയിരുന്നത്. ആശുപത്രി ഉടമയുടെ പേരില്‍ തന്നെയുള്ള പെരിന്തല്‍മണ്ണ താലൂക്കിലുള്ള ഒരു ഔഷധവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് ആശുപത്രിയിലേക്ക് മരുന്നെത്തിച്ചിരുന്നത്. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചത്. മൂന്ന് ലക്ഷത്തോളം വില വരുന്ന മരുന്നുകളും രേഖകളും കസ്റ്റഡിയിലെടുത്തു. മൂന്ന് വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷത്തില്‍ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണിത്.

പരിശോധനയില്‍ ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഡോ. എം.സി നിഷിത്, കോഴിക്കോട് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ വി.കെ ഷിനു, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ ടി.എം അനസ്, ആര്‍. അരുണ്‍ കുമാര്‍, വഴിക്കടവ് എസ്.എച്ച്.ഒ മനോജ് പറയട്ട, എ.എസ്.ഐ. കെ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top