മിതമായ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പുതുതായി അനുവദിച്ച കാരുണ്യ ഫാര്‍മസിയുടെയും ആധുനിക ഐ.സി യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ സംസ്ഥാനത്ത് 70 ശതമാനം ആളുകളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. 30 ശതമാനമെന്ന ഏതാനും വര്‍ഷത്തെ കണക്കില്‍ നിന്നാണ് ഇരട്ടിയിലധികം ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന രീതിയിലേക്കെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതാണ് സര്‍ക്കാര്‍ ആശുപത്രികളെ ജനങ്ങള്‍ക്ക് സ്വീകാര്യമാകാന്‍ കാരണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1638 കോടി രൂപയാണ് സൗജന്യ ചികിത്സക്കായി ചെലവഴിച്ചത്. ഇതില്‍ കേന്ദ്രം നല്‍കുന്നത് 138 കോടി രൂപമാത്രമാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കിയതിന് ദേശീയ തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനിടവരരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനുവേണ്ടി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് പദ്ധതി നടപ്പാക്കിയത് ഇതിന്റെ ഉദാഹരണമാണ്. സൗജന്യ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ ആദ്യഘട്ടത്തില്‍ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കി. 2022 ഫെബ്രുവരി മാസത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടങ്ങിയ സൗജന്യ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി ഇന്നും തുടരുന്നുണ്ട്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും സൗജന്യ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു.
സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി മാത്രം ആശുപത്രി തുടങ്ങാന്‍ പദ്ധതിയുണ്ട്. കോഴിക്കോട് തുടങ്ങുന്ന ആശുപത്രിക്ക് വേണ്ടി സ്പഷ്യല്‍ ഓഫീസറെ നിയമിക്കുകയും സ്ഥലം കെണ്ടത്തുകയും ചെയ്തിട്ടുണ്ട്. മലബാര്‍ മേഖലയിലുള്ളവരുടെ ആരോഗ്യ സുരക്ഷയ്ക്ക് ഈ ആശുപത്രി മുതല്‍ക്കൂട്ടാകും. അര്‍ബുദ പ്രതിരോധത്തിനും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




