തൃശൂര്‍:അരിക്കൊമ്പനെ കാട്ടില്‍ തുറന്നുവിടുന്നതിന് മുന്നെ എല്ലാ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. ദേഹത്ത് ചെറിയ പോറല്‍ ഉള്ളതിന് ആന്റി ബയോട്ടിക് നല്‍കിയിട്ടുണ്ടെന്നും ഇനി 24 മണിക്കൂറം കോളര്‍ ഐഡിയിലൂടെ ആനയുടെ അസ്വസ്ഥത ഉള്‍പ്പെടെ നിരീക്ഷിക്കും. തത്സമയം ആനയുടെ ദൃശ്യങ്ങള്‍ വനം വകുപ്പ് നീരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പനെ തൃശൂര്‍ പൂരത്തിന്റെ ആഘോഷത്തിന് മുന്‍പെ പിടിക്കാനായത് വലിയനേട്ടമെന്ന് മന്ത്രി വ്യക്തമാക്കി.
അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലാണ് ഇന്നലെ രാത്രി തുറന്നുവിട്ടത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




