ജ്വല്ലറികളില്‍ കയറി ആഭരണങ്ങള്‍ മോഷണം നടത്തുന്ന സ്ത്രീയെ പിടിയില്‍

വളാഞ്ചേരി :ജ്വല്ലറികളില്‍ കയറി ആഭരണങ്ങള്‍ മോഷണം നടത്തുന്ന സ്ത്രീയെ പിടികൂടി.കൊണ്ടോട്ടിസ്വദേശിനി മണ്ണാരില്‍ വീട്ടില്‍ സഫിയ (50) യെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡിലെ പാലാറ ഗോള്‍ഡില്‍ നിന്നും സ്വര്‍ണാഭരണം മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് സ്ത്രീയെ പോലീസ് പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥാപനത്തില്‍ നിന്ന് സ്ത്രീ സ്വര്‍ണാഭരണം മോഷണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ എത്തിയ സ്ത്രീയില്‍ സംശയം തോന്നിയ ജ്വല്ലറി ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ത്രീക്കെതിരെ മറ്റേതെങ്കിലും സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

 

Share news
error: Content is protected !!
Scroll to Top