90 പിന്നിട്ട മത്സ്യകര്‍ഷകന്‍ വിളയിച്ചെടുത്തത് നൂറുമേനി

താനൂര്‍: ജില്ലയിലെ മുതിര്‍ന്ന മത്സ്യകര്‍ഷകരില്‍ ഒരാളായ കെ.പുരത്തെ നെല്ലിക്കോട് പപ്പന്‍ നായരുടെ പുരയിടത്തിലെ കുളത്തിലാണ് മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചത്.

ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെയും താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സഹായത്തോടെയാണ് മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്.

ജില്ലാ ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗം അഹമ്മദ്കുട്ടി പഞ്ചാരയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് ആദ്യ വില്പന നടത്തി. പഞ്ചായത്തംഗം പി ഷണ്മുഖന്‍, ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒ.പി സുരഭില ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി.

മത്സ്യകര്‍ഷകനായ നിസാമുദ്ധീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യങ്ങളെ പിടിച്ചെടുത്തത്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top