കോഴിക്കോട് മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയില്‍ വെച്ച് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് താലൂക്കില്‍ വളയനാട് വില്ലേജില്‍ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നഗരത്തില്‍ എംഡി എം എ വില്‍പ്പന നടത്തി വരികയായിരുന്നു പ്രതി. എംഡി എം എ ബാംഗ്ലൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നുമാണ് ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗ്ഗവും എത്തിച്ച് കോഴിക്കോട് നഗരത്തില്‍ വില്‍പ്പന നടത്തി വരുന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പിടിച്ചെടുത്ത എംഡി എം എ 25000 രൂപയ്ക്ക് പ്രതി തലശ്ശേരിയില്‍ നിന്നും വാങ്ങിയതാണെന്ന് അറിയിച്ചു. നേരത്തെ പ്രതി ബാംഗ്ലൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും കോഴിക്കോട് നഗരത്തില്‍ നടത്തിവരുന്നതെന്ന് സമ്മതിച്ചു. എന്‍ഡിപിഎസ് നിയമം പ്രകാരം 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡി എം എ ആയിരം രൂപയുടെ ചെറിയ ബാഗുകളില്‍ ആക്കി വില്‍പ്പന നടത്താറാണ് വില്‍പ്പന നടത്താറാണ് പതിവ് എന്ന് പ്രതി സമ്മതിച്ചു.

പ്രതി വില്പനയ്ക്കായി ഉപയോഗിക്കുന്ന IL.11. BC.8589 നമ്പര്‍ സ്‌കൂട്ടറും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തു. കേസെടുത്ത പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ : എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ ശരത് ബാബു ഓഫീസര്‍ അനില്‍കുമാര്‍ പി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി ഷാജു, മുഹമ്മദ് അബ്ദുല്‍ റൗഫ്, എന്‍ ജലാലുദ്ദീന്‍, വിനു വി വി , സതീഷ് പി കെ, എക്‌സൈസ് ഡ്രൈവര്‍ ബിബിനേഷ് എം എം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top