Section

malabari-logo-mobile

മകനെ കൊല്ലുമെന്ന് ഭീഷണി പെടുത്തി വീട്ടമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍

HIGHLIGHTS : A young man has been arrested after threatening to kill his son and harassing a housewife several times

കോഴിക്കോട് : വെള്ളയില്‍ സ്വദേശിനിയായ യുവതിയെ ഭീഷണി പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.
വെള്ളയില്‍ സ്വദേശി നാലുകുടി പറമ്പ് അജ്മല്‍. കെ.പി (30) നെയാണ് പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു എം എല്‍ നേത്യത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മെഡിക്കല്‍ കോളേജ് അസി: കമ്മീഷണര്‍ സുദര്‍ശന് കിട്ടിയ രഹസ്യ വിവരത്തിലാണ് വെള്ളയില്‍ ഭാഗത്ത് നിന്നും അജ്മലിനെ കസ്റ്റഡിയില്‍ എടുത്തത്. പെയിന്റിംഗ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസില്‍ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് വീട്ടമ്മയായ യുവാവിന്റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. മെഡിക്കല്‍ കോളേജിലുള്ള ലോഡ്ജ് കളിലും, മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

അജ്മല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയില്‍ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസില്‍ പ്പെട്ട പ്രതികളുമായി ഇയാള്‍ക്ക് നല്ല ബദ്ധമുണ്ടെന്ന് ഡാന്‍ സാഫ് ടീം അന്വേക്ഷിച്ചതില്‍ നിന്നും മനസ്സിലായി.

ഏകദേശം ഒരു വര്‍ഷത്തോളമായി പീഡനം തുടര്‍ന്ന പ്രതി പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണി പെടുത്തിയായിരുന്നു. വീണ്ടും പീഡനം. അവസാനം പീഡനം സഹിക്കാതെ വന്നപ്പോഴാണ് കുടുംബത്തില്‍ വിവരങ്ങള്‍ അറിയിച്ച് വീട്ടമ്മ പോലീസില്‍ പരാതിയുമായി വന്നത്. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപാല്‍, വിനോദ്, സന്ദീപ്, ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ , അഖിലേഷ് കെ , അനീഷ് മൂസേന്‍വീട് ജിനേഷ് ചൂലൂര്‍,സുനോജ് കാരയില്‍, എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!