സഹപാഠികളായ ചെയർമാനും കൗൺസിലറും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ താരങ്ങളായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ് എൻ എം സ്കൂളിലെ 93-94 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമമാണ് കൗതുകമുണർത്തുന്ന ഒരു കൂടിച്ചേരലിന് സാക്ഷിയായത്.

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ.ഉസ്മാനും പരപ്പനങ്ങാടി നഗരസഭയിലെ തന്നെ കൗൺസിലറുമായ ഗിരീഷുമാണ് സംഗമത്തിലെ താരങ്ങളായത്.ഇരുവരും അക്കാലത്തു തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവവും ചെയർമാൻ സ്കൂൾ ലീഡറും കൗൺസിലർ ക്ലാസ് ലീഡർ ആയിരുന്നുവെന്നതുമാണ് ഏറെ കൗതുകം.

‘ചങ്ങാതിക്കൂട്ടം’ എന്ന പേരിലാണ് ബാച്ച് മീറ്റ് സംഘടിപ്പിച്ചത്. ചടങ്ങിന് നജീബ് നടുവന്‍ഞ്ചേരി സ്വാഗതം പറഞ്ഞു.നഗരസഭ കൗണ്‍സിലര്‍ ഗിരിഷ്. സി അദ്ധ്യക്ഷം വഹിച്ച ചടങ്ങ് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍. എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ്, ലത്തീഫ്‌ തെക്കെപ്പാട്ട് (സ്‌കൂള്‍ മാനോജ്‌മെന്റ് ), ബെല്ല ടീച്ചര്‍ എച്ച്എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടന്നു. ഗോപിനാഥന്‍ മാഷ്, മിത്ര ദാസ് മാഷ്, ആനന്ദവല്ലി ടീച്ചര്‍, കമല ടീച്ചര്‍, മത്തായി മാഷ്, ദാസന്‍ മാഷ്, ഹബീബ ടീച്ചര്‍, തങ്കരാജന്‍ മാഷ്, മധുമാഷ് എന്നീ അദ്ധ്യാപകരെയാണ് ആദരിച്ചത്. കൃഷ്ണദാസ് നന്ദി രേഖപ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top