Section

malabari-logo-mobile

ഹജ്ജ്: 1494 തീര്‍ഥാടകര്‍ യാത്രയായി, വനിതാ തീര്‍ഥാടകര്‍ മാത്രമുള്ള ആദ്യ വിമാനം പുറപ്പെട്ടു

HIGHLIGHTS : കേരളത്തില്‍ നിന്നുള്ള 1494 തീര്‍ത്ഥാടകര്‍ 9 വിമാനങ്ങളിലായി കരിപ്പൂരില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടു. ഇതില്‍ 688 പുരുഷന്മാരും, 806 സ്ത്രീകളുമാണ്. ഇന...

കേരളത്തില്‍ നിന്നുള്ള 1494 തീര്‍ത്ഥാടകര്‍ 9 വിമാനങ്ങളിലായി കരിപ്പൂരില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടു. ഇതില്‍ 688 പുരുഷന്മാരും, 806 സ്ത്രീകളുമാണ്. ഇന്ന് (വ്യാഴം) കരിപ്പൂരില്‍ നിന്നു പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനം IX-3031 സൗദി സമയം പുലര്‍ച്ചെ 4.10 മണിക്കും രണ്ടാമത്തെ വിമാനം IX-3033 സൗദി സമയം 12:16നും ജിദ്ദയിലെത്തി. മൂന്നാമത്തെ വിമാനം IX 3035 വൈകീട്ട് 05:39ന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ടു. ഇതോടെ മൊത്തം 9 ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നു യാത്രയായി.

ഇന്നത്തെ മൂന്നാമത്തെ വിമാനത്തില്‍ സ്ത്രീകള്‍ മാത്രമുള്ള വിതൗട്ട് മെഹ്റം വിഭാഗത്തിലെ 166 തീര്‍ത്ഥാടകരാണ് യാത്രയായത്. 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലായി 12 വിമാനങ്ങളിലായാണ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ സ്ത്രീകള്‍ യാത്രയാകുന്നത്.

sameeksha-malabarinews

വിതൗട്ട് മെഹ്റം വിഭാഗത്തില്‍ കേരളത്തില്‍ നിന്നും മൊത്തം 3410 തീര്‍ത്ഥാടകരാണുള്ളത്. ഇതില്‍ കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും 1991 പേരും, കൊച്ചിന്‍ എമ്പാര്‍ക്കേഷന്‍ വഴി 832 പേരും, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ വഴി 587 പേരുമാണ് വിതൗട്ട് മെഹ്റം വിഭാഗത്തില്‍ യാത്രയാകുന്നത്. സ്ത്രീകള്‍ക്കുള്ള യാത്രയയപ്പ് പ്രാര്‍ത്ഥനക്ക് ഇബ്രാഹിം ബാഖവി മേല്‍മുറി നേൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!