തേഞ്ഞിപ്പലം: ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. നീരോല്‍പാലം സദ്ദാം ബസാര്‍ പനച്ചിയില്‍ വീട്ടില്‍ സഹീര്‍ (30)ആണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്ന രണ്ടുപേരെ യൂണിവേഴ്‌സിറ്റി ബസ് സ്റ്റോപ് പരിസരത്തുവച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്‍ ചെയിന്‍ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. ഇയാളുടെ സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എസ്‌ഐ വിപിന്‍ വി പിള്ള, സീനിയര്‍ സിപിഒ സുധ, സിപിഒ മുഹമ്മദ് അജ്‌നാസ്, ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവര്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെ വ്യാഴാഴ്ച പരപ്പനങ്ങാടിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
പെണ്‍കുട്ടിയും ആണ്‍കുട്ടിയും ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ പിന്തുടര്‍ന്ന് എത്തിയ പ്രതി 2000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചപ്പോള്‍ പൊലീസില്‍ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മാല വാങ്ങി. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




