തിരൂര്‍: താനൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിനുനേരെ പരപ്പനങ്ങാടിക്കും താനൂര്‍ സ്റ്റേഷനുമിടയില്‍ കല്ലേറുണ്ടായത്.
ജനല്‍ചില്ല് പൊട്ടിയിരുന്നു. ആര്‍പിഎഫ് ഷൊര്‍ണൂര്‍ ഇന്‍സ്‌പെക്ടര്‍ ക്ലാരി വല്‍സയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കല്ലേറുണ്ടായത് ചിറക്കല്‍ സ്‌കൂള്‍പടിക്ക് സമീപമാണെന്ന് കണ്ടെത്തി. ആര്‍പിഎഫ് കോഴിക്കോട് എസ്‌ഐ ഷിനോജ്, തിരൂര്‍ എസ്‌ഐ കെ സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
വന്ദേഭാരത് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും താനൂര്‍ ചിറക്കല്‍ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




