ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍

കോട്ടയം:മുതില്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

വൈറല്‍ ന്യുമോണിയ ബാധിച്ച് അച്ഛന്‍ വീണ്ടും ആശുപത്രിയിലാണ്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും തേടുന്നു. എന്നാണ് മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി ചികിത്സ തേടിയിരിക്കുന്നത്. രാവിലെ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top