മലപ്പുറം വെന്നിയൂരിന് സമീപം യുവാവ് ബസില്‍ വച്ച് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തുമുറിച്ചു. മൂന്നാര്‍-ബംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
ഗൂഢല്ലൂര്‍ സ്വദേശിനി സീതയ്ക്കാണ് പരുക്കേറ്റത്. യുവതിയെ കുത്തിയ സനിലിനും ഗുരുതര പരുക്കുണ്ട്. പരുക്കേറ്റ ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് മാറ്റി. യുവതിയുടെ പരിക്ക് ഗുരുതരമല്ല എന്നാല്‍ യുവാവിന്റെ പരുക്ക് ഗുരുതരമാണ്.
സംഭവത്തിന് പിറകിലെ കാരണങ്ങള്‍ വ്യക്തമല്ല പോലീസ് അന്വേഷണം നടത്തിവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




