വയോജനങ്ങള്‍ക്ക് ആശ്വാസമേകി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ വയോ ആശ്വാസ പദ്ധതി

വയോ ആശ്വാസ പദ്ധതി എന്ന പേരില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമില്‍ വരുന്ന വയോജനങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ സായംപ്രഭയുടെ പരിസരത്ത് പ്രത്യേക സജ്ജമാക്കിയ ഉന്തുവണ്ടി സ്റ്റാള്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ സായംപ്രഭയില്‍ വരുമ്പോള്‍ വീട്ടില്‍നിന്ന് മധുര പലഹാരങ്ങളോ, പച്ചക്കറിയോ, പായസം, കപ്പ, തേങ്ങ, പുഴമീന്‍ തുടങ്ങിയ വിവിധ സാധനങള്‍ കൊണ്ടുവന്ന് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച് സായംപ്രഭയില്‍ വരുന്നവര്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും വില്‍പ്പന നടത്തി വരുമാനം കണ്ടെത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഓരോ ദിവസത്തെയും സ്റ്റാളിലെ സാധനങ്ങള്‍ മുന്‍കൂട്ടി അറിയാനായി തലേദിവസം തന്നെ സായംപ്രഭയുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അറിയിച്ചാണ് പദ്ധതി ജനകീയമാക്കുന്നത്.

ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സലീം അധ്യക്ഷത നിര്‍വഹിച്ചു, വാര്‍ഡ് അംഗങ്ങളായ ചോലക്കല്‍ റഫീഖ് മൊയ്ദീന്‍, എം.പി ഉണ്ണികൃഷ്ണന്‍, സി.പി കാദര്‍, മജീദ് മടപള്ളി, യൂസുഫ് അലി വലിയോറ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുകുമാരി, കൃഷി ഓഫീസര്‍ ജൈസല്‍ ബാബു, ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top