Section

malabari-logo-mobile

ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : Sustainable development in the field of health and education is the government's goal: Minister V. Abdurrahiman

ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഉള്‍പ്പെടെ സുസ്ഥിര വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്
ന്യൂനപക്ഷ ക്ഷേമ വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍.
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലൈഫ് മിഷന്‍ ഭവനപദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 3196 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ കൈമാറ്റവും 1731 പുതിയ വീടുകളുടെ കരാര്‍ വെയ്ക്കലിന്റെ പൂര്‍ത്തീകരണ
പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയാരുയിരുന്നു മന്ത്രി.

സാധാരണക്കാരന്റ ക്ഷേമത്തിലൂന്നിയ വികസന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വപ്നതുല്യമായ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സമസ്ത മേഖലയിലും സര്‍ക്കാര്‍ നടപ്പിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം വീടുകള്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയതായും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

sameeksha-malabarinews

അടുത്ത അഞ്ച് വര്‍ഷത്തിനകം ലൈഫ് ഭവന പദ്ധതിയില്‍ അപേഷിച്ച മുഴുവന്‍ പേര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ലൈഫ് പദ്ധതിക്കപ്പുറം പുനര്‍ഗേഹം പദ്ധതിപ്രകാരം മത്സ്യതൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും വിജയകരമായി നടപ്പിലാക്കി മുന്നോട്ട് പോവുകയാണ്. ഇത്തരത്തില്‍ ഓരോ മേഖലയെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള സമഗ്ര വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . നിരവധി സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ ഉയര്‍ന്ന തോതില്‍ എത്തിക്കാന്‍ കഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ്ണമായി പട്ടിണിയില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍ എ അധ്യക്ഷനായി. എ.ഡി.എം എന്‍ .എം മെഹറലി മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍.കെ. ദേവകി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി രാമകൃഷ്ണന്‍, അഡ്വ. ഇ സിന്ധു, ടി. അബ്ദുള്‍ കരിം പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. നസീറ, ബിനീഷ മുസ്തഫ, ഒ. ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.പി. മോഹന്‍ദാസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എന്‍. ആര്‍ അനീഷ്, പ്രേമലത, എല്‍.എസ്. ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ ഖാലിദ്,ബി.ഡി.ഒമാരായ ജെ. ജെ അമല്‍ദാസ്, എം ഹരിദാസ്, എസ്. ആര്‍ രാജീവ്, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!