കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍
എം.കോം വൈവ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് ജില്ലയിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും ജൂലൈ ആറിന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍. പരീക്ഷാ അപേക്ഷ കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് (2019 സ്‌കീം-2019 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ജൂലൈ പത്ത് വരെയും 170 രൂപ പിഴയോടെ ജൂലൈ 14 വരെയും ഫീസടച്ച് ജൂലൈ 16 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല 2019 […]





