കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

പി.എച്ച്.ഡി ഓപ്പണ്‍ ഡിഫന്‍സ് ഓണ്‍ലൈന്‍ വഴി ആരംഭിച്ചു

പി.എച്ച്.ഡി ഓപ്പണ്‍ ഡിഫന്‍സ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓണ്‍ലൈനായി ആരംഭിച്ചു. ഇംഗ്ലീഷ് വിഭാഗം ഗവേഷക എസ്.ശ്രീവിദ്യയുടെ ഗവേഷക പ്രബന്ധത്തിന്റെ തുറന്ന സംവാദമാണ് ആദ്യം നടന്നത്. തുടര്‍ന്ന് അഞ്ചോളം പഠനവിഭാഗങ്ങളിലെ തുറന്ന സംവാദങ്ങളും നടന്നു. ഇതിനുള്ള വിഡീയോ കോണ്‍ഫറന്‍സിംഗ് സൗകര്യം സൗജന്യമായി ഒരുക്കുന്നത് സര്‍വകലാശാലാ കാമ്പസിലെ എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) ആണ്. തുറന്ന സംവാദം പോലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള അഭിമുഖവും വിവിധ പ്രവേശന കമ്മറ്റികളുടെയും ഔദ്യോഗിക സമിതികളുടെയും യോഗങ്ങളും ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷകളില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 25-ലെ നാലാം സെമസ്റ്റര്‍ ബി.എഡ് (2015 സിലബസ്-2015, 2016 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 26-ലെക്ക് മാറ്റി. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.

കാലിക്കറ്റ് സര്‍വകലാശാല ജൂലൈ ഏഴ് മുതല്‍ നടത്താനിരുന്ന പ്രൈവറ്റ് രജിസ്ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Share news
error: Content is protected !!
Scroll to Top