കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 30 വരെയും 170 രൂപ പിഴയോടെ ജൂലൈ മൂന്ന് വരെയും ഫീസടച്ച് ജൂലൈ ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂലൈ മൂന്ന് വരെയും 170 രൂപ പിഴയോടെ ജൂലൈ നാല് വരെയും ഫീസടച്ച് ജൂലൈ ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സരം-2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂലൈ മൂന്ന് വരെയും 170 രൂപ പിഴയോടെ ജൂലൈ നാല് വരെയും ഫീസടച്ച് ജൂലൈ ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.

എം.എ സംസ്‌കൃതം വൈവ
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം (സാഹിത്യ, ജനറല്‍) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും ജൂണ്‍ 26 മുതല്‍ വിവിധ കോളേജുകളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി (2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പരീക്ഷ ജൂലൈ ആറിന് ആരംഭിക്കും.

Related Articles