Section

malabari-logo-mobile

എ കെ അബ്ദുല്‍ ഹക്കീമിന് ഡോക്ടറേറ്റ്

HIGHLIGHTS : കോഴിക്കോട്: എഴുത്തുകാരനും സമഗ്രശിക്ഷാ കേരളയുടെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്ററുമായ എ കെ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് സര്‍വകലാശാലയുടെ ഡോക...

AK Abdul Hakeemകോഴിക്കോട്: എഴുത്തുകാരനും സമഗ്രശിക്ഷാ കേരളയുടെ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്ററുമായ എ കെ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്.

കൊളോണിയല്‍ ആധിപത്യങ്ങള്‍ ജനസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ച് ഡോ.എം.സി.അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ്. എസ് കെ പൊറ്റക്കാടിന്റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളും സക്കറിയയുടെ ആഫ്രിക്ക എന്ന കൃതിയുമാണ് പഠനത്തിനെടുത്തത്.

sameeksha-malabarinews

സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായ അബ്ദുല്‍ ഹക്കിം രണ്ട് വിദ്യാഭ്യാസകൃതികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: സീനത്ത്. മക്കള്‍: അതുല്‍ ഇര്‍ഫാന്‍, ആമിന അഫ്രിന്‍.

Share news
English Summary : Doctorate to AK Abdul Hakeem Calicut University - എ കെ അബ്ദുല്‍ ഹക്കീമിന് ഡോക്ടറേറ്റ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!