ആദ്യാക്ഷരം നുകരുന്ന കുരുന്നുകള്‍ക്ക് സമ്മാനവുമായി അലാ-കൈഫക്

പരപ്പനങ്ങാടി : പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാരംഭം കുറിക്കുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെയും വള്ളിക്കുന്ന് പഞ്ചായത്തിലെയും ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലാ-കൈഫക് ചാരിറ്റബിള്‍ സൊസൈറ്റി സൗജന്യ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ചെട്ടിപ്പടിയില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പി.കെ അബ്ദുറബ്ബ്് അലാ-കൈഫക് പ്രസിഡന്റ് സിവി. സുല്‍ഫിക്കറിനു നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികളെ സഹായിക്കാനായതിന്റെ ചാരിതാര്‍ഥ്യമാണ് ഇത്തവണയും പദ്ധതി സംഘടിപ്പിക്കാന്‍ പ്രചോദനമായതെന്ന് സിവി. സുല്‍ഫിക്കര്‍ പറഞ്ഞു. കരീം കുപ്പിവളപ്പ്, ഹാരിസ് തങ്ങള്‍, മുജീബ് കോഴിശ്ശേരി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top