രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന ഇന്നലെ മാത്രം 18,500 പുതിയ രോഗബാധിതര്‍

ദില്ലി ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചരലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് 18522 പേര്‍ക്ക്. ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 418 പേര്‍ക്കാണ്. ഇതോടെ മൊത്തം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,893 ആയി.

ഇന്നലെ 2,10,292 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ചു.

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. 5,08,078 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Share news
error: Content is protected !!
Scroll to Top