Section

malabari-logo-mobile

മഞ്ചേരിയില്‍ ചികിത്സയിലിരിക്കെ മരിച്ച  തമിഴ് നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

HIGHLIGHTS : മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 24 നാണ് തമിഴ്നാട് കള്ളാക്കുര്...

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 24 നാണ് തമിഴ്നാട് കള്ളാക്കുര്‍ച്ചി സ്വദേശിയായ അരശന്‍ (55) മരിച്ചത്.

കോട്ടക്കല്‍ പാലത്തറയില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്ന ഇയാളെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

sameeksha-malabarinews

വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജൂണ്‍ 24 ന് പുലര്‍ച്ചെ ആറ് മണിക്ക് മരിക്കുകയായിരുന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം ശേഖരിച്ച സാമ്പിള്‍ പരിശോധക്ക് അയച്ചിരുന്നു. രോഗി മരിച്ച ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി തമിഴ്നാട്ടില്‍ സംസ്‌ക്കരിച്ചു. സാമ്പിളിന്റെ തുടര്‍ പരിശോധനാ ഫലത്തിലാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!