‘വാട്ട് എ ഗ്രേറ്റ് ഫിലിം’ മുസ്തഫയുടെ ‘കപ്പേളയെ’ പ്രകീര്‍ത്തിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്

കഴിഞ്ഞ ദിവസം നെറ്റ് ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മലയാള ചിത്രം കപ്പേളയെ അനുമോദിച്ച് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്.
തന്റെ ആദ്യചിത്രം തന്നെ മുസ്തഫ വളരെ മികച്ചതാക്കിയെന്നും അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങല്‍ക്കായി കാത്തിരിക്കുകയാണെന്നും കശ്യപ് തന്റെ ടിറ്റര്‍ പേജില്‍ കുറിച്ചു.
എന്തൊരു മികച്ച ചിത്രമാണ് മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’ എന്നാണ് പോസ്റ്റിന്റെ ആദ്യവാചകം.
നടന്‍ കൂടിയായ മുസ്തഫയുടെ ആദ്യ സംവിധാന സംരഭമാണ് കപ്പേള. ശ്രീനാഥ് ഭാസി, റോഷന്‍, അന്ന ബെന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്
തിയ്യേറ്ററില്‍ മികച്ച പ്രതികരണം വരുന്ന സമയത്താണ് കോവിഡ് വ്യാപനം ഉണ്ടായി തിയ്യേറ്ററുകള്‍ അടച്ചിടേണ്ടി വന്നത്.

തുടര്‍ന്ന കഴിഞ്ഞയാഴ്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു. ഇവിടെയും മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top