Section

malabari-logo-mobile

സര്‍വകലാശാല വാര്‍ത്ത

HIGHLIGHTS : എം.ഫില്‍ പ്രവേശന പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 16 മുതല്‍ നടത്തുന്ന എം.ഫില്‍ പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍. കോവിഡ് 19 ന്റെ ...

എം.ഫില്‍ പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 16 മുതല്‍ നടത്തുന്ന എം.ഫില്‍ പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ പ്രോട്ടോകോള്‍ പാലിച്ച് ഒരു മണിക്കൂര്‍ മുമ്പേ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.

പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വഴി പുനഃപ്രവേശനം നേടിയവര്‍ക്കുള്ള അവസാന വര്‍ഷ എം.എ/എം.എസ്.സി/എം.കോം (2016 മുതല്‍ പ്രവേശനം) ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇം്രപൂവ്മെന്റ ് പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 16 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 17 വരെയും ഫീസടച്ച് ജൂണ്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം.

sameeksha-malabarinews

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ നാലാം വര്‍ഷ ബി.എച്ച്.എം (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 18 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 20 വരെയും ഫീസടച്ച് ജൂണ്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം.

തൃശൂര്‍, പാലക്കാട് ജില്ലകളിലെ എം.എ ഇക്കണോമിക്സ് വൈവ
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (സി.യു.സി.എസ്.എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും ജൂണ്‍ 16 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

പരീക്ഷ
എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, പുല്‍പ്പള്ളി എം.ഇ.എസ് അസ്മാബി കോളേജ് എന്നിവിടങ്ങളിലെ ബി.വോക് ഒന്നാം സെമസ്റ്റര്‍ (2018, 2019 പ്രവേശനം) റഗുലര്‍ പരീക്ഷ ജൂണ്‍ 12-ന് ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!