തൊഴിലവസരം

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (കോര്‍ട്ട് പ്രൊസീഡിംഗ്സ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 10. വിശദവിവരങ്ങള്‍ക്ക്: www.erckerala.org.

ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി; കരാര്‍ നിയമനം
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നു.
ഹെവി ഡ്രൈവിംഗ് ലൈസന്‍സും മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്ത് വര്‍ഷം (ഹെവി ഡ്രൈവിംഗ്) പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45നും 60നും മധ്യേ. വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 29ന് രാവിലെ 10.30ന് സ്ഥാപനത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gptcnta.ac.in സന്ദര്‍ശിക്കുക. ഫോണ്‍:0471-2222935, ഇ-മെയില്‍: gptcnta@gmail.com.

ഒമാനില്‍ നഴ്സ് നിയമനം
ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 30 നകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440

യു.എ.ഇയില്‍ നഴ്സ് നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്സി നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള HAAD/DOH/DHA/MOH പാസ്സായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 30നകം അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440/41/42/43.

Related Articles