നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച 4 പേര്‍ പിടിയില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലുപേര്‍ പിടിയിലായി. പിടിയിലായത് തൃശൂര്‍ സ്വദേശികളാണ്. ഷംനയുടെ അമ്മയുടെ പരാതിയിലാണ് മരട് പോലീസ് നാലുപേരെയും പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായാണ് ഈ സംഘം വീട്ടിലെത്തിയത്. അമ്മമാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കാര്യങ്ങള്‍ സംസാരിച്ച ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി കടന്നുകളയുകയായിരുന്നു.

പിന്നീട് പ്രതികള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ഷംനയുടെ കരിയര്‍ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top