Section

malabari-logo-mobile

പെരിന്തല്‍മണ്ണയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

HIGHLIGHTS : പെരിന്തല്‍മണ്ണ:  ലോറിയില്‍ കടത്തുകയായിരുന്ന  പതിനെട്ട് കിലോ  കഞ്ചാവ് പിടികൂടി. ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെ പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റ...

പെരിന്തല്‍മണ്ണ:  ലോറിയില്‍ കടത്തുകയായിരുന്ന  പതിനെട്ട് കിലോ  കഞ്ചാവ് പിടികൂടി. ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെ പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ വെച്ച് വാഹനപരിശോധനക്കിടെ  ആണ്
എക്‌സൈസ്   കഞ്ചാവ് പിടികൂടിയത് . കഞ്ചാവ് കടത്തിയ KL 10 AL 8625 അശോക് ലൈലന്റ് നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ വയനാട് പെരിക്കല്ലൂര്‍ സ്വദേശി ഇസഹാഖിനെ അറസ്റ്റ് ചെയതു. ഇതിനിടെ പ്രധാനപ്രതിയായ നിലമ്പൂര്‍ പാത്തുകല്ല് സ്വദേശിയായ റഫീഖ് എന്നയാള്‍ എന്നയാള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കെട്ടിടനിര്‍മ്മാണത്തിന് കുഴിച്ച വലിയ കുഴിയില്‍ വീണ് സിവില്‍ എക്‌സൈസ് ഓഫീസറായ അനീഷും പ്രതിയും വീണു. വീഴ്ചയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് കാലിന് പരിക്കേറ്റതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

തൃശ്ശൂരില്‍ നിന്നും മലപ്പുറത്തേക്ക് ലോറിയില്‍ മൊത്തകച്ചവടത്തിനായി കഞ്ചാവ് കടത്തുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്

sameeksha-malabarinews

കാലിയായ ലോറിയുടെ പിറകുവശം സാദാ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കിടയില്‍ മറച്ചാണ് കടത്തിക്കൊണ്ടു വന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കാലി വേണ്ടിയാണെന്ന് തോന്നുന്ന രീതിയില്‍ പരിശോധന നടത്താതെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന് ഡ്രൈവര്‍ എക്‌സൈസ് ഉദ്യോഗ്സ്ഥരോട് പറഞ്ഞു.

പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇപി സിബിയുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജുമോന്‍. ടി. മുരുകന്‍.എസ്, ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിഷാദലി,സായിറാം, നിപുണ്‍, ഷെരീഫ് അനീഷ്, അബിന്‍, വിനോദ് എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!