പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്നും മടങ്ങുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് മതി

തിരുവനന്തപുരം പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്നും മടങ്ങുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചും യാത്ര ചെയ്യാമെന്ന് മന്ത്രി സഭായോഗതീരുമാനം. എല്ലാ യാത്രക്കാരും കോവിഡ് നെഗറ്റീവ് ടെസ്റ്റ് വേണമെന്ന നിബന്ധനയാണ് ഇപ്പോള്‍ വേണ്ടെന്ന് വെച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി, ഒമാന്‍, ബഹറൈന്‍, രാജ്യങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ക്കാണ് ഈ ഇളവ് നല്‍കുക. ഖത്തര്‍, യുഎഇ രാജ്യങ്ങളില്‍ നിലവില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് നടത്തുന്നുണ്ട്.

പിപിഇ കിറ്റുകള്‍ വിമാനകമ്പനികള്‍ ലഭ്യമാക്കണം.

Related Articles