മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിവാഹ സംഘത്തിനും ക്വാറന്റൈന്‍ ഇളവ്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹാവശ്യങ്ങള്‍ക്കായി കേരളത്തിലെത്തുന്ന വധൂവരന്‍മാര്‍ക്കും ഒപ്പം സുഹൃത്തുകളും ബന്ധുക്കളുമായ അഞ്ചു പേര്‍ക്കും ഹ്രസ്വസന്ദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ഇവര്‍ക്ക് ഏഴു ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ വിവാഹ ക്ഷണക്കത്തും അപ്ലോഡ് ചെയ്യണം.

ഇങ്ങനെ വരുന്നവര്‍ ശാരീരികാകലം പാലിക്കുകയും മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

Share news
error: Content is protected !!
Scroll to Top